Compassion – Sabu
Compassion – Sabu
കരുണ എന്ന . വരദാനം
” ഒരുപീഢയെറുമ്പിനും വരു
ത്തരുതെന്നുള്ളൊ രനു കമ്പയും”
ശ്രേഷ്ടനായ ശ്രീ നാരായണ ഗുരു 1914 ൽ എഴുതിയ” അനുകമ്പാദശക”ത്തിലെ പ്രാരംഭ വരികളാണ് മേലുദ്ധരിച്ചത്. ഒരു എറുമ്പിനോടു പോലും കരുണ കാട്ടണമെന്ന് ശഠിക്കുന്ന തരം വികാരമാണ് ഈ കവിതയുടെ ആത്മാവ്
നമ്മുടെ ഹൃദയത്തിൽ നിറയണമെന്ന് നാം ആഗ്രഹിക്കുന്ന ദൈവിക ചൈതന്യത്തിന്റെ അത്ര തന്നെ അളവിൽ കരുണയും നിറയാൻ പരമേശ്വരനോട് അപേക്ഷിക്കാനാണ് ഗുരുജി ആഹ്വാനം ചെയ്യുന്നത് അതെ, “കരുണ” എന്നത് ദൈവതേജസിന്റെ ഒരു വരദാനമാണെന്ന് തന്നെ.
കരുണ എന്ന ദിവ്യ വികാരത്തെ ആപേക്ഷികമായിട്ടല്ലാതെ, ഒരു പൂർണ അളവിൽ തന്റെ തന്നെ ജീവിതത്തിലും നവോത്ഥാന ചിന്തകളിലും പഠിപ്പിയ്ക്കലുകളിലും പ്രതിഫലിപ്പിച്ചതിനാലാകണം ഗുരുജി ജനകോടികളുടെ ആരാധകനായിത്തീർന്നത്. അദ്ദേഹത്തിന്റെ നവോത്ഥാന തത്വ സംഹിതകൾ ‘കരുണ’ യുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നോക്കാം
മതമല്ല മറിച്ച് മനുഷ്യനായിരുന്നു ഗുരുജിയുടെ വിഷയം – മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞതിന്റെ സൂചന അതായിരുന്നു. മനുഷ്യനിലെ ഉച്ച നീ ചത്വചിന്തകളെ എതിർത്ത് സമഭാവത്തിന്റെ ആത്മാവിന് ഊടുംപാവും നൽകാൻ തന്റെ ജീവിതം ഉഴിഞ്ഞു വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും മഹത്തായ കാരുണ്യമെന്ന ദിവ്യ ഗുണം തന്നെ ആയിരുന്നു.
മതമല്ല മറിച്ച് മനുഷ്യനായിരുന്നു ഗുരുജിയുടെ വിഷയം – മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞതിന്റെ സൂചന അതായിരുന്നു. മനുഷ്യനിലെ ഉച്ച നീ ചത്വചിന്തകളെ എതിർത്ത് സമഭാവത്തിന്റെ ആത്മാവിന് ഊടുംപാവും നൽകാൻ തന്റെ ജീവിതം ഉഴിഞ്ഞു വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും മഹത്തായ കാരുണ്യമെന്ന ദിവ്യ ഗുണം തന്നെ ആയിരുന്നു.
കരുണ എന്ന വികാരത്തിന്റെ പൂർത്തീകരണം കർമ്മത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്ന് ഗുരുജീ ഓർമിപ്പിക്കുന്നു. കണ്ണടച്ചിരുന്ന് ധ്യാനിക്കലല്ല കർമ്മം എന്നും നിരാലമ്പർക്കും , പീഡിതർക്കും, നിന്ദിതർക്കും ആശയറ്റവർക്കും അതു പോലെ അർഹിക്കുന്ന ഏവർക്കും സഹായം ചെയ്യുന്നതാണ് യഥാർത്ഥ കർമമെന്നും ഗുരുജീ ഓർമിപ്പിച്ചു. ഗുരുജിയുടെ പേരിലുള്ള വൃദ്ധ പരിപാലന സ്ഥാപനങ്ങളും മറ്റ് ധർമ്മ സ്ഥാപനങ്ങളും ഗുരുജിയുടെ കരുണാ സിദ്ധാന്തത്തെ പുനരുജജീവിപ്പിക്കുന്ന ഓജസുറ്റ സാക്ഷ്യങ്ങൾ തന്നെയാണ്.
ഹൃദയത്തിൽ കരുണ വറ്റിപ്പോയ , തുടർന്നും മനുഷ്യനായി ജീവിക്കുന്നവരെ കുറിച്ച് ” അനുകമ്പാദശക”ത്തിലെ രണ്ടു വരികൾ കൂടി കുറിയ്ക്കട്ടെ.
” അരുളില്ല യതെങ്കില സ്ഥി തോൽ
സിര നാറുന്നൊരു ടമ്പു താനവൻ”
ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ പോരെടുക്കുന്ന , കരുണ കാട്ടാത്ത അജ്ഞരായ സമൂഹത്തെ ഗുരുജി
” നാറുന്നൊരുമ്പു താനവൻ” എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമാണ്.
സഹജീവികളെയും സമജീവികളെയും സ്നേഹിച്ചും കരുണ കാണിച്ചും ജീവിക്കുന്ന ഒരു പുതു സമൂഹത്തെ വാർത്തെടുക്കാൻ ഗുരുജിയുടെ ആദർശങ്ങൾ പങ്കു വെച്ച് നമ്മാലാവത് നമുക്കും ശ്രമിക്കാം.
Mathew PV